കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ താമരശ്ശേരി ബിഷപ്പ് ഹൗസിൽ

താമരശ്ശേരി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ താമരശ്ശേരി ബിഷപ്പ് ഹൗസിൽ. കെസിവൈഎം മലബാർ യുവജന സംഗമത്തിൽ പങ്കെടുക്കുന്നതിനായാണ് കേന്ദ്രമന്ത്രി എത്തിയത്. ഉച്ചക്ക് ഒരുമണി വരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വിദ്യാർഥികളുമായി ബിഷപ്പ് ഹൗസിൽ സംവദിക്കും. വിവിധ കോളജുകളിൽ നിന്നുള്ള വിദ്യാർഥികളാണ് സംവാദത്തിൽ പങ്കെടുക്കുന്നത്. താമരശേരി, കണ്ണൂർ, തലശേരി, മാനന്തവാടി, കോഴിക്കോട്, ബത്തേരി രൂപതകളിൽ നിന്നുള്ള 
യുവജനങ്ങൾ പങ്കെടുക്കുന്ന കെസിവൈഎം സംഗമം താമരശ്ശേരി അൽഫോൺസ സ്കൂൾ മൈതാനിയിൽ വൈകിട്ട് 3 മണിക്ക് കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയും. 

താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചലച്ചിത്ര താരം സിജോയ് വർഗീസ്

മുഖ്യാതിഥിയായിരിക്കും. കോഴിക്കോട് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ അനുഗ്രഹ

പ്രഭാഷണം നടത്തും. മാനന്തവാടി ബിഷപ്പ് മാർ ജോസ് പെരുന്നേടം, മലങ്കര ഓർത്തേഡാക്സ് സഭ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്വോമിയോസ് മെത്രാപ്പോലീത്ത എന്നിവരും കത്തോലിക്കാസഭയുടെ പ്രമുഖ നേതാക്കളും സംബന്ധിക്കും.

തുടർന്ന് താമരശ്ശേരി ടൗണിൽ ക്രിസ്മസ് സന്ദേശ ബഹുജനറാലി നടക്കും. അൽഫോൺസ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് മൂന്നിന് റാലി ആരംഭിച്ച് ടൗൺ ചുറ്റി ബിഷപ്പ് ഹൗസിൽ സമാപിക്കും.1001 ക്രിസ്മസ് പാപ്പമാർ റാലിയിൽ അണിചേരും. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍