ആത്മീയ ചൂഷണങ്ങൾക്കും സാമൂഹ്യ തിന്മകൾക്കുമെതിരെ മുജാഹിദ് സമ്മേളനം ഞായറാഴ്ച കോരങ്ങാട്ട്


താമരശ്ശേരി:വിശ്വാസ ജീർണതകൾക്കും
അന്ധവിശ്വാസങ്ങൾക്കും
മയക്കുമരുന്ന് ഉൾപ്പെടെയുള്ള സാമൂഹ്യ തിന്മകൾക്കുമെതിരെ ജനങ്ങളെ ബോധവത് ക്കരിക്കുക എന്ന ലക്ഷ്യത്തോടെ താമരശ്ശേരി – കോരങ്ങാട് സലഫി നഗറിൽ ഡിസംബർ 11 ഞായറാഴ്ച മുജാഹിദ് ആദർശ സമ്മേളനം നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെയാണ് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ സമ്മേളനം സംഘടിപ്പിക്കുന്നത്.
സാമൂഹ്യ തിന്മകൾക്കെതിരെ പ്രാദേശിക കൂട്ടായ്മകൾ ശക്തിപ്പെടുത്തുക,
എല്ലാ വിഭാഗം ജനങ്ങളിലും വർധിച്ചു വരുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ ബോധവത്കരണം,
ആത്മീയ സ്വഭാവ വിശുദ്ധിയുടെ പ്രവാചക പാഠങ്ങൾ പകർന്ന് നൽകുക, തീവ്രവാദ ചിന്തകൾക്കതിരെ ബോധവൽക്കരണം തുടങ്ങിയവയാണ് സമ്മേളന ലക്ഷ്യങ്ങൾ.

സമ്മേളനം വൈകുന്നേരം 4 മണിക്ക് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം മുഖ്യരക്ഷാധികാരി സി.പി.അബ്ദുല്ല അധ്യക്ഷത വഹിക്കും.
തുടർന്ന് വിസ്ഡം വെബ്സൈറ്റ് ലോഞ്ചിംഗ് എം.കെ.രാഘവൻ എം.പി. നിർവ്വഹിക്കും.
വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.അഷ്റഫ് ,സ്വാഗത സംഘം ജനറൽ കൺവീനർ ടി.പി.അബ്ദുല്ലതീഫ്, കൺവീനർ വി.കെ.ഉനൈസ് സ്വലാഹി പ്രസംഗിക്കും.
6 മണിക്ക് നടക്കുന്ന വൈജ്ഞാനിക സെഷനിൽ സ്വാഗതസംഘം ചെയർമാൻ ഉമ്മർ അത്തോളി അധ്യക്ഷതവ വഹിക്കും. വിസ്ഡം സംസ്ഥാന സെക്രട്ടരിയും പീസ് റേഡിയോ സിഇഒ യുമായ പ്രൊഫ.ഹാരിസ് ബുസലീം , ലജ്നത്തുൽ ബുഹൂസുൽ ഇസ്‌ലാം സെക്രട്ടറി ഹുസൈൻ സലഫി, സി.പി. സാജിദ്, സംസം അബ്ദുറഹിമാൻ എന്നിവർ പ്രസംഗിക്കും.
വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ നാസർ ബാലുശ്ശേരി,
കൺവീനർ സി.പി. സാജിദ്, വർക്കിംഗ് ചെയർമാൻ സംസം അബ്ദുറഹ്മാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.