താമരശ്ശേരി ചുരത്തിൽ ലോറി കൊക്കയിലേക്ക് പതിച്ചു

താമരശ്ശേരി: ചുരത്തിൽ ഒന്നാം വളവിന് സമീപത്തായാണ് ലോറി കൊക്കയിലേക്ക് പതിച്ചത്. 
ബിവറേജസ് കോർപ്പറേഷന്റെ മദ്യവുമായി  ചുരമിറങ്ങിയ ലോറി കാറിൽ തട്ടി 30 അടി താഴ്ചയിലേക്ക് മാറുകയായിരുന്നു.
 ലോറി ഡ്രൈവറെ നിസ്സാര  പരുക്കുകളോടെ  രക്ഷപ്പെടുത്തി.ബെംഗളൂരുവിൽനിന്ന് മാഹിയിലേക്കുപോയ ലോറിയാണ് മറിഞ്ഞത്. അപകടത്തെത്തുടർന്ന് ബിവറേജസ് കോർപ്പറേഷന്റെ സ്ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്.