ചികിൽസക്കെത്തിയ സ്ത്രീയ്ക്കു ജ്യൂസിൽ മരുന്ന് കലർത്തി നൽകി ആഭരണം കവർന്നു; അറസ്റ്റ്
തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി വന്ന മുതിർന്ന സ്ത്രീയ്ക്ക് ജ്യൂസിൽ മരുന്ന് കലർത്തി നൽകി ആഭരണം കവർന്ന സ്ത്രീ അറസ്റ്റിൽ. തട്ടിയെടുത്ത ആഭരണം മുക്കുപണ്ടമായിരുന്നു.
തൃശൂർ പുത്തൂർ സ്വദേശിനിയായ മുതിർന്ന സ്ത്രീയ്ക്ക് ജ്യൂസിൽ മരുന്ന് കലർത്തി നൽകി ബോധം കെടുത്തി. പിന്നാലെ മാല തട്ടിയെടുത്തു. സ്വകാര്യ സ്ഥാപനത്തിൽ പണയപെടുത്തി 70,000 രൂപ വാങ്ങി. സ്ഥാപനത്തിലെ ജീവനക്കാർ പിന്നീട് ആഭരണം പരിശോധിച്ചപ്പോൾ മുക്കുപണ്ടം. ധനകാര്യ സ്ഥാപനത്തിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ധനകാര്യ സ്ഥാപനത്തില്‍ നിന്നും വിലാസവും പ്രതിയുടെ ദൃശ്യങ്ങളും കിട്ടി.തളിക്കുളം സ്വദേശിനി ലിജിതയാണ് പിടിയിലായത് .
സ്ഥിരമായി പണയം വയ്ക്കാന്‍ വരുന്നയാളായതിനാല്‍ ആദ്യം പണയമുതല്‍ പരിശോധിച്ചിരുന്നില്ല. പിന്നീട് നടത്തിയ പരിശോധനയില്‍ മുക്കുപണ്ടമാണെന്ന് തെളിഞ്ഞതോടെ ലിജിതയോട് പണം തിരികെയടയ്ക്കാന്‍ ആവശ്യപ്പെട്ടു. മുപ്പതിനായിരം രൂപ തിരികെയടച്ചു. ബാക്കി പണം അടയ്ക്കാനെത്തിയപ്പോഴായിരുന്നു പൊലീസ് പിടികൂടിയത്. എംബിഎ ബിരുധ ധാരിയാണ് ലിജിത . സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ഇവര്‍ക്കെതിരെ നേരത്തെയും സമാനമായ കേസുകളുണ്ട്.
