അല സാഹിത്യ വേദി പൂനൂരിൽ മൂന്നാമത് അക്ഷരോത്സവം സംഘടിപ്പിക്കുന്നു.

പൂനൂർ : അലസാഹിത്യ വേദി ജനറൽ ബോഡി യോഗം പ്രസിഡണ്ട് സലീം വേണാടിയുടെ അധ്യക്ഷതയിൽ ചേർന്നു. 2023 ഫെബ്രുവരി 4 മുതൽ 12 വരെ 8 ദിവസം നീണ്ടു നിൽക്കുന്ന മൂന്നാമത് അക്ഷരോത്സവം വിപുലമായ പരിപാടികളോടെ പൂനൂരിൽ നടത്താൻ തീരുമാനിച്ചു. പുസ്തകമേള, സാംസ്കാരിക സമ്മേളനം , പ്രഭാഷണങ്ങൾ, കവി സമ്മേളനം, സാഹിത്യ ചർച്ച, കലാ സന്ധ്യ, സമൂഹ ചിത്രരചന തുടങ്ങിയ പരിപാടികൾ അക്ഷരോത്സവത്തിന്റെ ഭാഗമായി നടത്തും. യോഗത്തിൽ ദിനേശ് പൂനൂർ, കരീം മാസ്റ്റർ, ജാഫർ കോളിക്കൽ, നൗഫൽ പനങ്ങാട്, വി.കെ. ജാബിർ ,രാധാകൃഷ്ണൻ ഉണ്ണികുളം, മജീദ് കണിച്ചാടൻ തുടങ്ങിയവർ സംസാരിച്ചു. വിനോദ് കുമാർ സ്വാഗതം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍