വിലയിടിഞ്ഞു; കേരളത്തിൽ സ്വർണവില പോക്കറ്റിൽ ഒതുങ്ങുമോ?
ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ, കേരളത്തിലെ ഉപഭോക്താക്കൾ അധികം വൈകാതെ 40000 രൂപ നൽകേണ്ടി വരുമെന്ന ഭീതിക്കിടെ ആശ്വാസമായി പവന് വില കുറഞ്ഞു. ഡിസംബർ 12നുള്ള പട്ടിക അനുസരിച്ച് സ്വർണവില 39,840 രൂപയാണ്. ഈ മാസം 39,920 രൂപയായി ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയ ശേഷമാണ് സ്വർണത്തിന്റെ ഈ മെല്ലെപ്പോക്ക്.
