കോൽക്കളിയുടെ ചൈതന്യം വീണ്ടെടുക്കാൻ കോരങ്ങാട് ഹുസൈനിയാ കോൽക്കളി സംഘത്തിന്റെ കലാകാരന്മാർ.....
മാപ്പിളനാടിന്റെ വീരകഥകളുടെ ശൗര്യം തുടിച്ചു നിന്ന കോൽക്കളിയുടെ ചൈതന്യം വീണ്ടെടുക്കാൻ കോരങ്ങാട് ഹുസൈനിയാ കോൽക്കളി സംഘത്തിന്റെ കലാകാരന്മാർ.....
സ്വന്തം ലേഖനം..
നാടുനീങ്ങിത്തുടങ്ങിയ നാടൻ കലാരൂപങ്ങളിലൊന്ന് എന്ന ഖ്യാതി മാത്രമാണ് ഇന്ന് കേരളത്തിൽ കോൽക്കളിക്കുള്ളത്. പക്ഷെ, ഒരുകാലത്ത് അത് സാമൂഹിക സൗഹാർദ്ദം ഊട്ടിയുറപ്പിച്ചിരുന്ന കളി എന്ന നിലയിൽ സർവപ്രതാ പങ്ങളോടെ നിലനിന്നിരുന്ന ഒന്നാണ്. അരങ്ങിൽ വെളുത്ത ഉടയാടകളിൽ തിളങ്ങി, ദ്രുതചലനത്തോടെ കോലുകളുയർത്തി തട്ടിയും മുട്ടിയും പാട്ട് പാടി ചവിട്ടുനൃത്തം വെക്കുന്ന കലാകാരന്മാരുടെ വായ്ത്താരി .
താമരശ്ശേരിയിലും സമീപപ്രദേശങ്ങളിലും നിരവധി കല്യാണ വീടുകളിലും സദസ്സുകളിലും കോരങ്ങാട് ഹുസൈനിയാ കോൽക്കളി സംഘത്തിലെ കലാകാരന്മാർ കോൽക്കളി അവതരിപ്പിച്ചു കഴിഞ്ഞു.
കോൽ എന്ന ആയുധം കൊണ്ടുള്ള കായികവിനോദം എന്ന നിലയിൽ ശ്രദ്ധേയമായ കോൽക്കളിക്ക് അതുകൊണ്ടു തന്നെ അപകടകരമായ ഒരു മാ നം കൂടിയുണ്ട്. ആളുകളുടെ കൂട്ടായ്മയാണ് ഈ കളിയുടെ കാതൽ. അതിനാൽ തന്നെ മാനസികമായി പക്വതയില്ലാത്തവർ കളിച്ചു കൂടാത്ത കളിയാണിത്. കളിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ പ്രകോപനം പോലും കളിക്കാർ തമ്മിൽ പരസ്പരം കോലുകൊണ്ടുള്ള അക്രമത്തിലേക്കു നീങ്ങാനുള്ള സാധ്യതയുണ്ട്. അതിനാൽ കളരി പോലെ തന്നെ കോൽക്കളിയിലും കളിക്കാർ മാനസികമായി അച്ചടക്കമുള്ളവരായിത്തീരണം.
വർഷങ്ങൾക്കു മുമ്പ് കോരങ്ങാട് മേഖലയിൽ കോൽക്കളി നെഞ്ചിലേറ്റിയ ഒട്ടേറെ കലാകാരന്മാർ ഉണ്ടായിരുന്നതായി
സംഘത്തിലെ പഴയകാല കലാകാരൻ അബൂബക്കർ ഓർമ്മപ്പെടുത്തി വീടുകളിൽ രാത്രികാലങ്ങളിൽ കോൽക്കളി പരിശീലനം ഉൾപ്പെടെ നടത്താറുണ്ടായിരുന്നു. പിന്നീട് അത് മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞില്ല.അത് വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് അബൂബക്കർ കൂട്ടിച്ചേർത്തു.
അബൂബക്കർ.ഹംസ.സലാം.അബ്ദുറഹ്മാൻ.ഇസ്മായിൽ. മുഹമ്മദലി.അഷ്റഫ് മുട്ടായി.
ലത്തീഫ്.കരീം.റിയാസൻവർ.നൗഫൽ.ഷംസുദ്ദീൻ.ഫൈസൽ.യൂനുസ്. കോൽക്കളി സംഘത്തിലെ അംഗങ്ങൾ
ജബ്ബാർ .ദുൽഫുഖാർ എന്നിവരാണ് ഗുരുക്കന്മാർ.
