പുതുപ്പാടിയില്‍ അജ്ഞാത കാര്‍ ഇടിച്ചിട്ട കാല്‍നട യാത്രക്കാരന്‍ രക്തം വാര്‍ന്ന് മരിച്ചു


പുതുപ്പാടി: അജ്ഞാത കാര്‍ ഇടിച്ചിട്ട കാല്‍നട യാത്രക്കാരന്‍ രക്തം വാര്‍ന്ന് മരിച്ചു. പുതുപ്പാടി നടുക്കുന്നുമ്മല്‍ രാജു ( 50) ആണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെ ആണ് സംഭവം. അഞ്ചരയോടെയാണ് രാജുവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി മുതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടം വരുത്തിയ കാര്‍ കണ്ടെത്താന്‍ പോലീസ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.