കീഴരിയൂരിൽ ഗർഭിണിയായ യുവതിയും ഭർത്താവും കിണറിൽ വീണു.

കൊയിലാണ്ടി: കീഴരിയൂരിൽ യുവതിയും ഭർത്താവും കിണറിൽ വീണു. കീഴരിയൂരിലെ 
തീഴരുകണ്ടിപൊയിൽ മനു (22), പൂർണ ഗർഭണിയായ ഭാര്യ അനഘശ്രീ (20) എന്നിവരെയാണ് കൊയിലാണ്ടി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. വെള്ളം 
കോരുന്നതിനിടയിൽ യുവതി അബദ്ധത്തിൽ കിണറിൽ വിഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. രക്ഷപ്പെടുത്താനായി ശ്രമിക്കുമ്പോൾ യുവാവും അപകടത്തിൽ പെട്ടത്. രണ്ടു പേർ കിണറ്റിൽ വീണതായി നാട്ടുകാർ ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു.

 കൊയിലാണ്ടി ഫയർസ്റ്റേഷനിലെ സി.പി ആനന്ദന്റെ നേതൃതത്തിൽ സേന എത്തി. ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ സിജിത്ത് കിണറിൽ ഇറങ്ങി രണ്ടു പേരെയും രക്ഷപ്പെടുത്തുകയായിരുന്നു. വെള്ളം കോരുന്നതിനിടയിൽ യുവതി അബദ്ധത്തിൽ കിണറിൽ വിഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. രക്ഷപ്പെടുത്താനായി ശ്രമിക്കുമ്പോൾ യുവാവും അപകടത്തിൽ പെട്ടത്.

രക്ഷപ്രവർത്തനത്തിൽ സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ മജീദ്, നിതിൻരാജ്, ഷാജു,ശ്രീരാഗ്, ധീരജ്, എച്ച്.ജി പ്രദീപൻ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍