റോഡ് വികസനത്തിന് തടസ്സം നിൽക്കുന്ന കൊടിമരവും ബസ് വെയിറ്റിംഗ് ഷെഡും അടിയന്തിരമായി പൊളിച്ചു നീക്കണം:യൂത്ത് ലീഗ്
താമരശ്ശേരി ഗവ. ഹൈസ്കൂളിന് സമീപം റോഡ് വികസനത്തിന് തടസ്സം നിൽക്കുന്ന കൊടിമരവും ബസ് വെയിറ്റിംഗ് ഷെഡും അടിയന്തിരമായി പൊളിച്ചു മാറ്റി റോഡ് വികസനം പരിപൂർണ്ണമാക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ നേരിടേണ്ടി വരുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
സംസ്ഥാനപാത വികസനത്തിന്റെ ഭാഗമായി താമരശ്ശേരി ചുങ്കം മുതൽ കൊയിലാണ്ടി വരെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങളും ബസ്റ്റോപ്പുകളും പാതയുടെ ഇരുവശത്തുനിന്നും നീക്കം ചെയ്തിരുന്നു.
സംസ്ഥാന കമ്മിറ്റിയംഗം റഫീഖ് കൂടത്തായി, മണ്ഡലം ഭാരവാഹികളായ കെ.സി ഷാജഹാൻ, ഫാസിൽ മാസ്റ്റർ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് എം.ടി അയ്യൂബ് ഖാൻ, ജനറൽ സിക്രട്ടറി എ.പി സമദ് കോരങ്ങാട്, ട്രഷറർ ഇഖ്ബാൽ പൂക്കോട്, ഭാരവാഹികളായ നിയാസ് ഇല്ലിപ്പറമ്പിൽ, വാഹിദ് അണ്ടോണ, അൽത്താഫ് ടി.പി, ജാഫർ കുടുക്കിൽ, ഷഫീഖ് ചുടലമുക്ക്, സി.വി റിയാസ്, നദീറലി സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍