മജ്ലിസുന്നൂർ വാർഷികവും മതപ്രഭാഷണവും ഫെബ്രുവരി 14 15 തീയതികളിൽ കോരങ്ങാട്
താമരശ്ശേരി : കോരങ്ങാട് ശാഖ എസ് വൈ എസിന് കീഴിൽ വരുന്ന ഫെബ്രുവരിയിൽ 14 15 തീയതികളിൽ മജ്ലിസുന്നൂർ വാർഷികം വിപുലമായി നടത്തൻ തീരുമാനിച്ചു . സ്വാഗത സംഘ രൂപീകരണ യോഗം കോരങ്ങാട് മഹല്ല് പ്രസിഡണ്ട് പി എ അബ്ദുസമദ് ഹാജി ഉദ്ഘാടനം നിർവഹിച്ചു .എം ടി ആലി ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ബഷീർ ഫൈസി , ഷമീം അലി ഉസ്താദ് ,അബ്ദുറഹിമാൻ മുസ്‌ലിയാർ , റിയാസ് അൻവർ , സലാം വിപി , റാഫി ഉസ്താദ് , നജ്മുദ്ധീൻ നിയാസ് സാലിഹി എന്നിവർ സംസാരിച്ചു .
വാർഷിക പരിപാടിയുടെ സുഖമായ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു . ചെയർമാൻ എം ടി ആലി ഹാജി, വൈസ് ചെയർമാൻ ബഷീർ ഫൈസി, ഷമീം അലി ഉസ്താദ്, അബ്ദുറഹിമാൻ മുസ്‌ലിയാർ. ജനറൽ കൺവീനർ മിദ്‌ലാജ് അലി ഉസ്താദ്. വർക്കിങ് കൺവീനർ വിപി അബ്ദുൽ സലാം. ജോയിന്റ് കൺവീനർ അബ്ദുറഹിമാൻ പിഎം, എ പി സമദ്, അഷ്‌റഫ് വിപി വളപ്പിൽപൊയിൽ. ട്രഷറർ റിയാസ് അൻവർ തുടങ്ങിയവരെ തെരെഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍