കെ മൂസക്കുട്ടിയുടെ ഏഴാം ചരമദിനം ആചരിച്ചു

താമരശേരി: മലയോര മേഖലയിൽ സിപിഐ എം കെട്ടിപടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച മുൻ സംസ്ഥാന കമ്മിറ്റിയംഗവും മുൻ എംഎൽഎയുമായിരുന്ന കെ മൂസക്കുട്ടിയുടെ ഏഴാം ചരമദിനാചരണം സംഘടിപ്പിച്ചു.സിപിഐ എം പരപ്പൻ പൊയിൽ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം ഏരിയ സെക്രട്ടറി കെ ബാബു ഉദ്ഘാടനം ചെയ്തു.ടി കെ ബൈജു അധ്യക്ഷനായി.പി പി രവീന്ദ്രനാഥ്, ടി കെ അരവിന്ദാക്ഷൻ, പി സി അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. പി വിനയകുമാർ സ്വാഗതം പറഞ്ഞു.അബ്ദുൽ ഹഖ് നന്ദിയും പറഞ്ഞു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍