നന്മ കോരങ്ങാട് ഡയാലിസിസ് സെന്റർ ശിലാസ്ഥാപനം

താമരശ്ശേരി:   ജീവകാരുണ്യ പ്രവർത്ത നങ്ങളിൽ ഒരു പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ച് വരുന്ന സന്നദ്ധ സംഘടനയായ ശിഹാബ് തങ്ങൾ സോഷ്യൽ വെൽഫെയർ സ്കീം (നന്മ കോരങ്ങാട്) ഡയാലിസിസ് സെന്റർ ശിലാസ്ഥാപനം ജനുവരി അഞ്ചാം തിയ്യതി വൈകുന്നേരം മൂന്ന് മണിക്ക്  മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട്  പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ നിർവഹിക്കും.

കോരങ്ങാട് വെച്ച് നടക്കുന്ന ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് എം എൽ എ, ഡോ. എം.കെ മുനീർ സാഹിബ് എംഎൽഎ, നജീബ് കാന്തപുരം എം എൽ എ, താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, ബാബു നമ്പൂതിരി തുടങ്ങിയ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമു ഖർ പങ്കെടുക്കും. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍