കൂടുതല്‍ പഞ്ചായത്തുകള്‍ ബഫര്‍സോണിൽ, ആശങ്ക യുമായി മലയോരമേഖല
താമരശ്ശേരി:വയനാട്, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍ പഞ്ചായത്തുകള്‍ ബഫര്‍സോണിൽ, ആശങ്ക യുമായി മലയോരമേഖല. കോഴിക്കോട് ജില്ലയിലെ മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായി ചക്കിട്ടപ്പാറ, ചങ്ങരോത്ത്, കട്ടിപ്പാറ, കൂത്താളി, കൂരാച്ചുണ്ട്, മരുതോംകര, പുതുപ്പാടിപഞ്ചായത്തുകളും, വയനാട് ജില്ലയിലെ പൊഴുതന, തരിയോട് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നു.
സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഭൂപട പ്രകാരം വയനാട്, കോഴിക്കോട് ജില്ലകളിലെ ഏഴു പഞ്ചായത്തുകള്‍ ബഫര്‍ സോണ്‍ പരിധിയില്‍ വരും. ഇടുക്കി ജില്ലയില്‍ 15ലേറെ പഞ്ചായത്തുകളും പരിസ്ഥിതി ലോല മേഖലയില്‍പ്പെടും. സംസ്ഥാനത്തെ 87 ഗ്രാമപഞ്ചായത്തുകളിലൂടെയാണ് സര്‍ക്കാര്‍ പുറത്തുവിട്ട ഭൂപടം കടന്നു പോകുന്നത്. ഓരോ വില്ലേജിലെയും ബ്ലോക്ക്, പ്ലോട്ട് അനുസരിച്ച് വിശദാംശങ്ങളും ഭൂപടത്തില്‍ ലഭ്യമാണ്.
ആറളം വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് കേളകം, കൊട്ടിയൂര്‍, തിരുനെല്ലി പഞ്ചായത്തുകളും പേരാവൂര്‍, മാനന്തവാടി ബ്ലോക്കും മാപ്പില്‍ ഉള്‍പ്പെടുന്നു. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍ കൊട്ടിയൂര്‍, തവിഞ്ഞാല്‍, തിരുനെല്ലി പഞ്ചായത്തുകളും ഉള്‍പ്പെടുന്നു. വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായി മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റികള്‍, മീനങ്ങാടി, മുള്ളന്‍കൊല്ലി, നെന്മേനി, നൂല്‍പ്പുഴ, പൂത്താടി, പുല്‍പ്പള്ളി, തിരുനെല്ലി പഞ്ചായത്തുകളും ഉള്‍പ്പെടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍