മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു
പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടത്ത് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു. കുന്തിപ്പാടം പൂവത്താണി ഫിലിപ്പിന്റെ വീടിനോട് ചേര്‍ന്നുള്ള കൂട്ടിലാണ് കുടുങ്ങിയത് . കൂട്ടിലെ വലയില്‍ കുടുങ്ങി പുലിയുടെ കാലില്‍ പരുക്കേറ്റിരുന്നു. മരണകാരണം കണ്ടെത്താന്‍ മണ്ണാര്‍ക്കാട് എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തും. പൊലീസും വനം വകുപ്പും സ്ഥലത്തെത്തി. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കുടുങ്ങിയത് . അഞ്ചു മണിക്കൂറിനുശേഷമാണ് ചത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍