ഈങ്ങാപ്പുഴയിൽ അപകടം., പരിക്കേറ്റയാൾ മരിച്ചു.
പുതുപ്പാടി: ഈങ്ങാപ്പുഴ എലോക്കരക്ക് സമീപം മിൽമ കണ്ടയ്നർ ലോറി നാനോക്കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മലപ്പുറം ചേലമ്പ്ര കുറ്റിപ്പാല പറമ്പിൽ സ്വദേശിയും സുൽത്താൻബത്തേരി കോടതിപ്പടി പുത്തൻകുന്ന് വെങ്കരിങ്കടക്കാട്ടിൽ താമസക്കാരനുമായ ഷഫീഖ് (46) മരണപ്പെട്ടു.
വയനാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറും എതിർ ദിശയിൽ വരികയായിരുന്ന ലോറിയും തമ്മിലാണ് ഇടിച്ചത് ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിൽ ഷഫീഖ് മാത്രമാണ് ഉണ്ടായിരുന്നത്
പരുക്കേറ്റ ഷഫീഖിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വൈകുന്നേരം 3.30 ഓടെയായിരുന്നു അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍