ചാലക്കര വളവിൽ അപകടം പതിവാകുന്നു.


താമരശ്ശേരി-സംസ്ഥാനപാതയിൽ തച്ചംപൊയിൽ ചാലക്കരയിലെ വളവിൽ അപകടങ്ങൾ പതിവാകുന്നു. നവീകരണം പൂർത്തിയാക്കിയ റോഡിൽ ഈ ഭാഗത്ത്  ഒരു മാസത്തിനിടയിൽ നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. 

ഇന്നലെ രാത്രിയോടെ താമരശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്നു കാർ നിയന്ത്രണം നഷ്ടപ്പെട്ടു തൊട്ടടുത്ത പറമ്പിലേക്ക് പതിച്ചു. വളവിൽ സുരക്ഷാക്രമീകരണങ്ങൾ ഇല്ലാത്തതാണ് അപകടത്തിന് കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍