വിളവെടുപ്പ് ഉത്സവം നടത്തി


   
കട്ടിപ്പാറ : കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂളിൽ കൃഷി വകുപ്പിന് കീഴിൽ നടപ്പിലാക്കിയ സ്ഥാപന പച്ചക്കറി കൃഷിയുടെ തുടർ വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തിൽ നടന്നു. പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലം വിളവെടുപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. നാട്ടുപച്ച ക്ലബ്ബ് കൺവീനറും കട്ടിപ്പാറ പഞ്ചായത്ത് യുവ കർഷക അവാർഡ് ജേത്രിയുമായ ആബിദ ഗഫൂർ വിളവെടുപ്പിന് നേതൃത്വം നൽകി. കുട്ടികളിൽ കാർഷിക സൗഹൃദ മനോഭാവം ഊട്ടിയുറപ്പിക്കുവാൻ ഈ പദ്ധതി വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് എച്ച് എം കട്ടിപ്പാറ ഓൺലൈൻ ന്യൂസിറോട് പറഞ്ഞു.
  SRG കൺവീനർ കെ.ടി ആരിഫ് മാസ്റ്റർ, സോഷ്യൽ ക്ലബ്ബ് കൺവീനർ കെ.പി. ജസീന ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ദിൻഷ ദിനേഷ്, ഗണിത ക്ലബ് കൺവീനർ പി.പി.തസലീന, അത് ലിക്കോ ക്ലബ്ബ് കൺവീനർ കെ സി ഷിഹാബ്, ഹെൽത്ത് ക്ലബ് കൺവീനർ ഫൈസ് ഹമദാനി, ഇംഗ്ലീഷ് വില്ലേജ് ഫാക്കൽറ്റി സുമയ്യ പർവീൺ, ടി. ഷബീജ് മുതലായവർ പങ്കെടുത്തു.

https://chat.whatsapp.com/LTdHc3KDIq0Ln9IrYBA7HI

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍