ഉണ്ണികുളത്ത് വീട്ടമ്മയുടെ സ്വർണമാല പിടിച്ചു പറിച്ചു ബൈക്കിലെത്തിയ യുവാക്കൾ രക്ഷപ്പെട്ടു.

എ​ക​രൂ​ൽ: ഉണ്ണികുളത്ത്  വീട്ടമ്മയുടെ സ്വർണമാല പിടിച്ചു ബൈക്കിലെത്തിയ യുവാക്കൾ രക്ഷപ്പെട്ടു. കൊണ്ട് പോയി .
കു​ടി​വെ​ള്ളം ചോ​ദി​ച്ച് വീ​ട്ടി​ലെ​ത്തി​യ യു​വാ​വാവാണ് വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല പൊട്ടി ച്ചോടിയത്. പ​ര​പ്പി​ൽ ത​ള​പ്പ​റ്റ ചാ​ലി​ൽ സു​ധാ​ക​ര​ന്റെ ഭാ​ര്യ സ​രോ​ജി​നി​യു​ടെ (60) മൂ​ന്ന​ര പ​വ​ന്റെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം.

 വീ​ട്ടി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ സു​ധാ​ക​ര​ൻ ജോ​ലി​ക്ക് പോ​യ​താ​യി​രു​ന്നു.മറ്റൊരാളുടെ  വീ​ട് അ​ന്വേ​ഷി​ക്കാ​നെ​ന്ന ഭാ​വേ​ന വീ​ട്ടി​ലെ​ത്തി​യ​യാ​ൾ കു​ടി​ക്കാ​ൻ വെ​ള്ളം ചോ​ദി​ച്ച​പ്പോ​ൾ വീ​ട്ട​മ്മ വെ​ള്ളം ന​ൽ​കി. പാ​ത്രം തി​രി​കെ വാ​ങ്ങി വീ​ട്ടി​ന​ക​ത്തേ​ക്ക് പോ​യ സ​രോ​ജി​നി​യു​ടെ പി​റ​കെ ഇ​യാ​ൾ വീ​ട്ടി​ന​ക​ത്തേ​ക്ക് ക​യ​റി ക​ഴു​ത്തി​ല​ണി​ഞ്ഞ സ്വ​ർ​ണ​മാ​ല പി​ടി​ച്ചു​പ​റപച്ചു.പിടിവലിയിൽ നിത്തു വീണുപോയ സരോജിനി ബഹളം വെച്ചതോടെ അയൽവാസി കൾ ഓടിയെത്തുമ്പോഴേക്കും വീടിന് സമീപം നിർത്തിയിട്ടിരുന്ന ബൈക്കിൽ രക്ഷപ്പെട്ടു.കൂടെയുളള ആൾ ബൈക്ക് സ്റ്റാർട്ട് ചെയ്തു നിർത്തി യ നിലയിലായിരുന്നു.

ഏകദേശം 25 വയസ് പ്രായം ഉളള യുവാക്കളാണ് മോഷ്ടാക്കൾ എന്ന് വീട്ടമ്മ പറഞ്ഞു.ബാലുശ്ശേരി പോലിസും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍