അറബിക് കഥാരചനയിൽ എ ഗ്രേഡ് നേടി കോഴിക്കോട് ജില്ലക്ക് റിഫ്ന ഫാത്തിമ അഭിമാനമായി.


കോഴിക്കോട്:  പ്രായാധിക്യത്താൽ വൃദ്ധ സദനത്തിൽ കൊണ്ടുവിട്ട മാതാവിൻ്റെ വേർപാടിൻ്റെ കഥ രചിച്ച് റിഫ്ന ഫാത്തിമ  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം അറബിക് കഥാരചനയിൽ എ ഗ്രേഡ് നേടി കോഴിക്കോട് ജില്ലക്ക് അഭിമാനമായി.താമരശ്ശേരി ഗവൺമെൻ്റ് ഹയർ സെക്കൻഡറി പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനിയായ റിഫ്ന ഫാത്തിമ  ഒന്നാം ക്ലാസ് മുതൽ അറബിക്കലോത്സവത്തിൽ പങ്കെടുക്കുകയും യുപി ക്ലാസുകളിൽ വച്ച് ജില്ലാതലത്തിൽ വരെ എത്തുകയും ചെയ്തിരുന്നു. അറബി ഭാഷയെ പ്രത്യേകമായി ഇഷ്ടപ്പെടുന്ന ഈ വിദ്യാർത്ഥിനിയുടെ നേട്ടം അഭിമാനകരമാണ്. ഏഴാം ക്ലാസ്സിൽ യു എസ് എസ് സ്കോളർഷിപ്പും, എട്ടാം ക്ലാസിൽ നിന്ന് ജില്ലയിൽ മൂന്നാം റാങ്കോടെ NMMS സ്കോളർഷിപ്പും നേടിയിട്ടുണ്ട്. കാന്തപുരം പണിക്കത്ത് കണ്ടി ജാബിറിന്റെയും റസീനയുടെയും മകളാണ്. മുഹമ്മദ് റിഷാൻ ഏക സഹോദരനാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍