തോട്ടം ഭൂമി:ലൈഫ് മിഷൻ പദ്ധതിയുടെ ഗുണഭോക്താക്കൾ ആശങ്കയിൽ
കേരള ഭൂപരിഷ്കരണ നിയമം സെക്ഷൻ 81 പ്രകാരം ഇളവ് അനുവദിച്ച തോട്ടം ഭൂമികളിൽ വർഷങ്ങളായി വീടുകളും കെട്ടിടങ്ങളും നിർമിച്ച് താമസിച്ച് വരുന്നവർക്കാണ് ഇപ്പോൾ ഭൂമിയുടെ അവകാശം പോലും നഷ്ടമാവുന്നത്. തോട്ട ഭൂമിയുടെ പേരിലുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതോട ഇവിടം താമസിക്കുന്ന ജനങ്ങൾ പ്രതിസന്ധിയിൽ ആയി.
വർഷങ്ങളായി തോട്ടഭൂമികളിൽ വീടുകളും സ്ഥാപനങ്ങളും നിർമിച്ച് താമസിക്കുന്ന കർഷകർക്കും കർഷക തൊഴിലാളികൾക്കും മറ്റു മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും സ്ഥായിയായ സംരക്ഷണം ലഭിക്കുന്നതിന് കേരള ഭൂപരിഷ്കരണ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തി ആശങ്കകൾ അകറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍