കുറ്റ്യാടിയിൽ യുവതിയും ഏഴുമാസംപ്രായമുള്ള കുഞ്ഞും കിണറ്റിൽ മരിച്ചനിലയിൽ
കോഴിക്കോട്: കുറ്റ്യാടി കുന്നുമ്മൽ വട്ടോളിയിൽ യുവതിയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റിൽ മരിച്ചനിലയിൽ. മണിയൂർ താഴെ സ്വദേശി വിസ്മയയും പെൺകുഞ്ഞുമാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ വിസ്മയ കുഞ്ഞിനെയും എടുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കിയെന്നാണ് പ്രാഥമികവിവരം. നാദാപുരം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ എത്തിയാണ് അമ്മയെയും കുഞ്ഞിനെയും പുറത്തെടുത്തത്. മൃതദേഹങ്ങൾ കുറ്റ്യാടി ഗവ. ആശുപത്രിയിലേക്ക് മാറ്റി. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് സൂചന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍