സംസ്ഥാന ജില്ലാ നേതാക്കൾക്ക് സ്വീകരണം നൽകി

താമരശ്ശേരി:വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കം യൂണിറ്റ്. യൂത്ത് വിങ്ങിന്റെയും, വനിതാ വിങ്ങിന്റെയും, സംസ്ഥാന ജില്ലാ നേതാക്കൾക്ക് സ്വീകരണം നൽകി
വ്യാപാരി വ്യവസായി ഏകോപനസമിതി ചുങ്കം യൂണിറ്റിൽ നടന്ന പരിപാടിയിൽ എ പി ചന്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്വീകരണ പരിപാടി KVVES ജില്ലാ വൈസ് പ്രസിഡണ്ട് അമീർ മുഹമ്മദ് ഷാജി ഉദ്ഘാടനം ചെയ്തു. 
KVVESയൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് സലീം രാമനാട്ടുകരയെയും, KVVES വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് സരസ്വതി യെയും, ജില്ലാ ജനറൽ സെക്രട്ടറി വിജയലക്ഷ്മി നമ്പ്യാർ  നെയും , ജില്ലാ ട്രഷറർ മിനി പ്രതീപിനെയും വൈസ് പ്രസിഡൻ്റ് റുക്കിയ ലത്തീഫിനെയും ആദരിച്ചു.
 യോഗത്തിൽ KVVES മണ്ഡലം ജനറൽ സെക്രട്ടറി മുർത്താസ് താമരശ്ശേരിയും,യൂത്ത് വിംഗ് യൂനിറ്റ് പ്രസിഡൻ്റ് സന്തോഷ്, വനിത വിംഗ്    vice President shini mol എന്നിവർ ആശംസകൾ അർപ്പിച്ചു യൂണിറ്റ് ജനറൽ സെക്രട്ടറി ഷമീർ എടവലം സ്വാഗതവും, യൂനിറ്റ് ട്രഷറർ ഷാജി ജോൺ നന്ദിയും രേഖപ്പെടുത്തി...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍