യുവതിയും കുഞ്ഞും കിണറ്റിൽ വീണ സംഭവം;അന്വേഷണം ഊർജിതമാക്കി
കുറ്റ്യാടി: കക്കട്ടിൽ മണിയൂർ താഴെയിൽയുവതിയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി കുറ്റ്യാടി പോലീസ്. മണിയൂർ താഴെ നെടുവലംകണ്ടി ഷിബിലിന്റെ ഭാര്യയും മുള്ളമ്പത്ത് ഇരുമ്പൻ തടം മേക്കോട്ടുമ്മൽ നാണുവിന്റെ മകളുമായ വിസ്മയ(24) ഏഴുമാസം പ്രായമായ മകൾ ഹഷ്വിക എന്നിവരുടെ മൃതദേഹങ്ങളാണ് വീടിനു മുൻവശത്തെ ജലനിധി പൊതു കിണറിൽ കണ്ടെത്തിയത്. ഇരുവരെയും വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് ഞായറാഴ്ച രാവിലെ തിരച്ചിൽ നടത്തിയിരുന്നു.
തിരച്ചിലിന് ഒടുവിലാണ് കിണറ്റിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. കിണറിന്റെ മുകൾഭാഗത്തുള്ള ഗ്രില്ലിന്റെ വാതിൽ തുറന്നു കിടന്ന നിലയിലായിരുന്നു. നാദാപുരത്തു നിന്നും അഗ്നി രക്ഷാ സേനയും കുറ്റ്യാടി പോലീസും സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്ത് കുറ്റ്യാടി താലൂക്ക് ആശു പത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍