പുതുവത്സരദിനത്തിൽ സ്നേഹജ്വാലയും ഗാനവിരുന്നും സംഘടിപ്പിച്ചു .
കട്ടിപ്പാറ : ചമൽ പി കെ ശ്രീനേഷ് സ്മാരക പബ്ലിക് ലൈബ്രറിയും ചമൽ സാംസ്കാരിക വേദിയും സംയുക്തമായി പുതുവത്സര ദിനത്തിൽ ചമൽ അങ്ങാടിയിൽ സംഘടിപ്പിച്ച സ്നേഹജ്വാല ചമൽ ഗവ. എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ കെ. അഹമ്മദ് ബഷീർ തിരി തെളിച്ചു ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് ടി. സി അമൃത സാഗർ അധ്യക്ഷം വഹിച്ചു.എം എ അബ്ദുൽ ഖാദർ മാസ്റ്റർ പ്രതിജ്ഞാ വാചകം ചൊല്ലി.കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംകമ്മിറ്റി ചെയർമാൻ അനിൽ ജോർജ്ജ് ആശംസയർപിച്ചു.പ്രാദേശിക ഗായകരുടെ ഗാനവിരുന്ന് നടത്തി.ജോർജ്ജ് വറുഗീസ് മാസ്റ്റർ സ്വാഗതവും അഡ്വ: ബിജു കണ്ണന്തറ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍