ആവണി സുരേഷിന് ആദരം


താമരശ്ശേരി : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം മോഹിനിയാട്ടത്തിൽ എ ഗ്രേഡ് നേടിയ താമരശ്ശേരി അമ്പാടി വീട്ടിൽ ആവണി സുരേഷിനെ താമരശ്ശേരി സൗപർണിക സാംസ്കാരിക വേദി ആദരിച്ചു. 

കേരളത്തിനകത്തും പുറത്തും നിരവധി നൃത്തവേദികളിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി തുടങ്ങിയ നൃത്ത ഇനങ്ങളിൽ പങ്കെ ടുത്ത് കഴിവു തെളിയിച്ച ഈ കലാകാരി കൂടത്തായ് സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്. ശങ്കരമ്പാത്ത് അമ്പാടി വീട്ടിൽ സുരേഷ് ,സന്ധ്യ ദമ്പതികളുടെ മകളാണ്. ഗിരീഷ് തേവള്ളി ആവണിയെ പൊന്നാട അണിയിച്ച് മധുരം നൽകി. കെ.പി.ഗോവിന്ദൻകുട്ടി മാസ്റ്റർ ഉപഹാരം നൽകി. എ.കെ. ബബീഷ്, കെ.പി.ശിവദാസൻ, ബിൽജു രാമദേശം, സി.കെ. സന്തോഷ്, കെ.പി.സുധീഷ്, എൻ.വി. സതീശൻ സംബന്ധിച്ചു. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍