നന്മ കോരങ്ങാട് ഡയാലിസിസ് സെന്റർ ശിലാസ്ഥാപനം നടത്തി.
താമരശ്ശേരി:ജീവകാരുണ്യ പ്രവർത്ത നങ്ങളിൽ ഒരു പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ച് വരുന്ന സന്നദ്ധ സംഘടനയായ ശിഹാബ് തങ്ങൾ സോഷ്യൽ വെൽഫെയർ സ്കീം (നന്മ കോരങ്ങാട്) ഡയാലിസിസ് സെന്റർ ശിലാസ്ഥാപനം നടത്തി.
കോരങ്ങാട് സി.മോയിൻകുട്ടി സാഹിബ്നഗറിൽ നടന്ന ചടങ്ങിൽ അഷ്റഫ് കോരങ്ങാട് സ്വാഗതം പറഞ്ഞു .പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു,
നന്മ കോരങ്ങാടിൻ്റെ ശിഹാബ് തങ്ങൾ സ്മാരക ഡയാലിസിസ് സെൻ്ററിൻ്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായ ചടങ്ങിൽ ജീവകാരുണ്യ മേഖലയിലെ മികവാർന്ന പ്രവർത്തനത്തിന് രമനീഷ് കുട്ടനെയും പത്രമാധ്യമ രംഗത്തെ മികവുറ്റ പ്രവർത്തനത്തിന് മാതൃഭൂമി ലേഖകൻ അജയ് ശ്രീശാന്തിനെയും ആദരിച്ചു.
എം.കെ.രാഘവൻ എം.പി, ഡോ.എം.കെ.മുനീർ എം.എൽ.എ,
നജീബ് കാന്തപുരം എം.എൽ.എ, താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, വി.എം.ഉമ്മർ, ഡോ.ഹുസൈൻ മടവൂർ, കരുവാറ്റ ബാബു നമ്പൂതിരി, സി.കെ.കാസിം, മുഹമ്മദ് മോയത്ത്, എം.എ.റസാഖ്, ജവാദ്, അബ്ദുള്ള ഫാറൂഖി, സലീം അണ്ടോണ, നാസർ ബാലുശ്ശേരി, അബ്ദുറഹിമാൻ, മജീദ്, ആരിഫ് തുടങ്ങിയവർ പങ്കെടുത്തു. പിഎസ് മുഹമ്മദ് സുബിൻ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍