യുവതി അബുലൻസിൽ പ്രസവിച്ച സംഭവം;അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി.
താമരശ്ശേരി താലൂക്ക് ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം യുവതി ആംബുലൻസിൽ പ്രസവിച്ച സംഭവത്തിൽ അന്വേഷണം നടത്തി. കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ താമരശ്ശേരി ഏരിയാ കമ്മറ്റി താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.കഴിഞ്ഞ 31 നാണ് ഗർഭിണി താലൂക്ക് ആശുപത്രിയിൽ എത്തിയത്.
പ്രസവവേദന അനുഭവപ്പെട്ടെങ്കിലും കുഞ്ഞിന് ഭാരക്കൂടുതലാണെന്ന് പറഞ്ഞ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു, എന്നാൽ പോകുന്ന വഴി കൊടുവള്ളി പിന്നിട്ടപ്പോൾ യുവതി ആമ്പുലൻസിൽ സുഖപ്രസവം നടത്തി.അനാവശ്യമായി
രോഗികളെ മെഡിക്കൽ
കോളേജിലേക്ക് അയക്കുന്നത് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പതിവാണെന്ന്
നേരത്തെ തന്നെ ആരോപണം
ഉയർന്നിരുന്നതാണ്.
മാർച്ച് DYFI താമരശ്ശേരി ബ്ലോക് സെക്രട്ടറി ടി മെഹറൂഫ് മാർച്ച് ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ ഏരിയാ പ്രസിഡണ്ട് :റെജി അദ്ധ്യക്ഷത വഹിച്ചു.ഷറീന മജീദ്, സീന സുരേഷ്, റീജ സുധീർ, ഗിരിജ തെക്കേടത്ത് എന്നിവർ സംസാരിച്ചു.മാർച്ചിന് ശേഷം
സംഘടനാ ഭാരവാഹികൾ ആശുപത്രി സൂപ്രണ്ടിനെക്കണ്ട് സംഭവത്തിൽ പരാതി നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍