ഉൽസവ ചടങ്ങിനിടെ കരിങ്കാളിക്ക് തീപിടിച്ചു; തൃത്താല സ്വദേശിക്ക് പൊള്ളൽ
മലപ്പുറം ചങ്ങരംകുളത്ത് ഉൽസവ ചടങ്ങിനിടെ കരിങ്കാളിക്ക് തീപിടിച്ചു. കണ്ണേങ്കാവ് പൂരത്തിന് വഴിപാടായി ഒരുങ്ങിയ കരിങ്കാളിയുടെ ദേഹത്താണ് തീയാളിപ്പടർന്നത്. പൊള്ളലേറ്റ തൃത്താല സ്വദേശി വാസുവിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നരണിപ്പുഴയിലെ വീട്ടിൽ നിന്നും വഴിപാടായി നടത്തിയ കരിങ്കാളി അനുഷ്ഠാനത്തിനിടെ അപകടമുണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍