ലോ മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
കോളിക്കൽ . കട്ടിപ്പാറ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് കോളിക്കൽ വട്ടിക്കുന്നു മുക്കിൽ സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റ് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോയത്ത് സ്വിച്ച് ഓൺ കർമ്മം നടത്തി നാടിന് സമർപിച്ചു. കൊടുവള്ളി നിയോജക മണ്ഡലം എം.എൽ.എ.എം.കെ.മുനീറിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു ലക്ഷത്തി അമ്പത്തി എട്ടായിരം രൂപ മുടക്കിയാണ് ലൈറ്റു സ്ഥാപിചത് . മാസങ്ങളായി രാത്രിയിൽ ഇരുട്ടിലായിരുന്ന ഇവിടെ ലൈറ്റു വന്നതോടു കൂടി പ്രദേശവാസികൾക്ക് ഏറെ ആശ്വാസമായി മാറിയിരിക്കുകയാണ്.
ചടങ്ങിൽ സി.കെ. അബ്ദുറഹിമാൻ മാസ്റ്റർ, ടി. അഹമ്മദുകുട്ടി മാസ്റ്റർ, ഷാഫി സകറിയ്യ, അശ്റഫ് അച്ചൂർ , ജാഫർ കോളിക്കൽ, പി.പി. അബ്ദുൽ ലത്തീഫ്, ടി.സി. മുഹമ്മദ്, ഐ.കെ. അബ്ദുൽ ബഷീർ, വി.കെ.ഷാഫി, ഐ.കെ. സലാം, വി.കെ. ഹാഫിസ്, ഐ.കെ. മരക്കാർ, വി.കെ. അഷ്റഫ്, വി.കെ. മരക്കാർ കുട്ടി, വി.കെ. അബ്ദുൽ ഖാദർ തുടങ്ങിയവർ സംബന്ധിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍