പി.കെ. ഫിറോസിന്റെ അറസ്റ്റ് : താമരശ്ശേരിയിൽ ഹൈവേ മാർച്ച്
താമരശ്ശേരി : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് താമരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി താമരശ്ശേരിയിൽ നാഷ്ണൽ ഹൈവേ മാർച്ച് നടത്തി. മാർച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം റഫീഖ് കൂടത്തായ് ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് എം.ടി. അയ്യൂബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.പി. സമദ് കോരങ്ങാട് സ്വാഗതം പറഞ്ഞു. മണ്ഡലം ഭാരവാഹികളായ കെ.സി. ഷാജഹാൻ, പി.കെ. ഫാസിൽ മാസ്റ്റർ, ഹരിത സംസ്ഥാന സിക്രട്ടറി ഹഫ്സില ഷഫീഖ്, പ്രസംഗിച്ചു. വാഹിദ് അണ്ടോണ നന്ദി പറഞ്ഞു.
നിയാസ് ഇല്ലിപറമ്പിൽ ,അൽത്താഫ് തച്ചംപൊയിൽ, റിയാസ് കാരാടി , ഷൗക്കത്ത് നോനി , തസ് ലീം തച്ചംപൊയിൽ, മിൻഹാജ്, എ.സി. ഷരീഫ്, സലാം വി.പി,സി.കെ ജലീൽ, ജവാദ് സി.കെ
നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍