പെരുവണ്ണാമുഴി ജനവാസ കേന്ദ്രത്തിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷികൾ നശിപ്പിച്ചത്.
പെരുവണ്ണാമൂഴി: ചെമ്പനോട ആലമ്പാറമേഖലയിൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. ആലമ്പാറ ആദിവാസിക്കോളനിക്കുസമീപം ജനവാസ കേന്ദ്രത്തിലാണ് കാട്ടാനക്കൂട്ടമിറങ്ങി കൃഷികൾ നശിപ്പിച്ചത്.
ചെമ്പനോട ആലമ്പാറ മനയത്ത് ജോൺ, കുബ്ലാനിക്കൽ മാത്യു, ഉറുമ്പുങ്ങൽ ബിനോയ്, കുബ്ലാനിക്കൽ തോമസ് എന്നിവരുടെ കാർഷിക വിളകളാണ് നശിപ്പിക്കപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് ആനകൾ കൃഷിയിടത്തിൽ എത്തിയത്. തെങ്ങ്, കവുങ്ങ്, വാഴ, തെങ്ങിൻതൈകൾ എന്നിവയെല്ലാം നശിപ്പിച്ചു. പലതവണ കൃഷിയിടത്തിൽ ആനകൾ എത്തിയിട്ടുള്ള സ്ഥലമാണ് ആലമ്പറമേഖല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍