സ്വകാര്യ കെട്ടിട ഉടമകളെ സഹായിക്കാൻ ഡ്രൈനേജ് നിർമ്മാണത്തിൽ കരാർ കമ്പനി ക്രമക്കേട് നടത്തിയതായി ഡിവൈഎഫ്ഐ

താമരശ്ശരി:നിർമ്മാണ പ്രവൃത്തി നടന്ന് കൊണ്ടിരിക്കുന്ന കൊയിലാണ്ടി- താമരശ്ശേരി -എടവണ്ണ റോഡിൽ താമരശ്ശേരി കോടതിക്ക് മുൻപിലാണ് നഗ്നമായ ക്രമക്കേട് നടന്നത്. സർക്കാർ ഭൂമി പൂർണമായി ഉപയോഗപ്പെടുത്തി റോഡ് വീതി കൂട്ടുന്നതിന് പകരം കെട്ടിട ഉടമയായ യുവ  നേതാവടക്കമുള്ളവർക്ക് സഹായകരമാവുന്ന രീതിയിലാണ് കരാർ കമ്പനി പ്രവൃത്തി നടത്തിയതെന്നാണ് ആരോപണം. സർക്കാർ ഭൂമി പൂർണ്ണമായുംഉപയോഗപ്പെടുത്തി നിർമ്മാണപ്രവൃത്തി നടത്തണമെന്ന് ഡിവൈഎഫ്ഐ താമരശ്ശേരി നോർത്ത് മേഖലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നോർത്ത് മേഖല സെക്രട്ടറി വി. ശ്രീബിൻ, പ്രസിഡന്റ് പി. കെ വിജിത്ത് എന്നിവർ സംസാരിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍