വിവാദങ്ങൾ ഒഴിയാതെ താമരശ്ശേരി താലൂക്ക് ആശുപത്രി;കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്ത ഇതര സംസ്ഥാനക്കാരിയായ യുവതി വീട്ടിൽ പ്രസവിച്ചു.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ്
ആശുപത്രിയിലേക്ക് റഫർ ചെയ്ത ഇതര സംസ്ഥാനക്കാരിയായ യുവതി വീട്ടിൽ
പ്രസവിച്ചു. കിഴക്കോത്ത് കത്തർമ്മൽ താമസിക്കുന്ന ആസാം സ്വദേശി അസാനുൽ ഹക്കിന്റെ ഭാര്യ നജ്മാബീഗം (21) ആണ് വാടകവീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. കോഴിക്കോട് കഴിഞ്ഞ ഡിസംബർ 17ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കണ്ടപ്പോൾ പ്രസവം സങ്കീർണമാണെന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകണമെന്നും ആവശ്യപ്പെടുകയായിരുന്നു. ചെറിയ രണ്ട് കുട്ടികൾ ഉണ്ടെന്നും കൂടെ നിൽക്കാൻ ആരുമില്ലെന്നും ഡോക്ടറോട് പറഞ്ഞെങ്കിലും ഇവിടെ ചികിത്സ ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു.
ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് പ്രസവം നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ളവർ രാത്രിയോടെ വിവരം അറിയുകയും ആംബുലൻസിൽ യുവതിയെയും കുഞ്ഞിനെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍