പൂനൂർ സ്വദേശിനിയായ യുവതി ഖത്തറിൽ നിര്യാതയായി.

ദോഹ: പൂനൂർ സ്വദേശിനിയായ യുവതി ഖത്തറിൽ നിര്യാതയായി. 
പൂനൂർ മൊകായിക്കൽ ത്വാഹിറയാണ് കഴിഞ്ഞ ദിവസം ദോഹയിലെ ഹമദ് മെഡിക്കൽ സെൻററിൽ വെച്ച് മരണമടഞ്ഞത് . ഹൃദയസംബന്ധമായ അസുഖത്തിന് കുറച്ച് ദിവസമായി ഇവിടെ ചികിത്സയിലായിരുന്നു. ഭർത്താവ് മുഹമ്മദ് വയനാട്, മക്കൾ സജ്ജാദ്, സഞ്ജു . 

ഖത്തർ കെഎംസിസിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ നടന്ന് വരുന്നു 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍