പുതുപ്പാടി യിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സാമൂഹ്യ വിരുദ്ധർ കത്തിച്ചു.


താമരശ്ശേരി:പുതുപ്പാടി യിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സാമൂഹ്യ വിരുദ്ധർ  കത്തിച്ചു.പുതുപ്പാടി പഞ്ചായത്തിലെ ചെറുപ്ലാട് വനഭൂമിയിൽ താമസിക്കുന്ന ഇരുമ്പൻ മുഹമ്മദലിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഗ്ലാമർ ബൈക്കാണ്  സാമൂഹ്യ വിരുദ്ധർ ഒരു കിലോമീറ്റർ അകലെയുള്ള   പെരുമ്പള്ളി അങ്ങാടിയിലെത്തിച്ച് തീയിട്ട് നശിപ്പിച്ചത്. 2019 ൽ മുഹമ്മദലിയുടെ വീടിന് സാമൂഹു വിരുദ്ധർ തീയിട്ടിരുന്നു. 
ലഹരി മാഫിയക്കെതിരെ പ്രതികരിച്ചതാണ് നിരന്തര അക്രമത്തിന് പിന്നിൽ എന്ന് കരുതുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ താമരശേരി പൊലിസ് കസ്റ്റഡിയിൽ ആയെന്നറിയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍