കൊയിലാണ്ടി -എടവണ്ണ റോഡു പണിയിലെ ക്രമക്കേട്; അടിയന്തിര നടപടി സ്വീകരിക്കാൻ മന്ത്രിയുടെ ഓഫീസിൻ്റെ നിർദ്ദേശം.

താമരശ്ശേരി: കൊയിലാണ്ടി -താമരശേരി -എടവണ്ണ സംസ്ഥാന പാതയിൽ റോഡു നവീകരണ പ്രവൃത്തിയിലെ ക്രമക്കേട് സംബന്ധിച്ച് അടിയന്തിര നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ ഓഫിസ്കെ.എസ്.ടി.പിഅസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ (കണ്ണൂർ)ക്ക് നിർദ്ദേശം നൽകി.
മന്ത്രിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി.

ഓവുചാലിൽ നിന്ന് വൈദ്യുതി തൂണുകൾമാറ്റാതെയും,ഫുട്പാത്ത് തടസ്സപ്പെടുത്തിയുള്ള വൈദ്യുത കാൽ നില നിർത്തിയും, റോഡ്വി കസിപ്പിച്ചഭാഗത്ത്ഇൻറർലോക്കിൻ്റെമധ്യഭാഗങ്ങളിൽതെരുവിളക്കുകൾ സ്ഥാപിച്ച് വികസിപ്പിച്ചതിൻ്റെ പ്രയോജനം ഇല്ലാതാക്കിയും, പൊട്ടിയതും, പൊളിഞ്ഞതുമായ പഴയ സ്ലാബുകൾ ഫുട്പാപാത്തിൽ നിരത്തിയും, ഓവുചാലിൻ്റെ ഭിത്തികൾ ഉയർത്താതെ സ്ലാബിനു മുകളിൽ ക്വാറി വേസ്റ്റ് നിറച്ച് ഇൻ്റർലോക്ക് വിരിച്ചും പണി നടത്തുന്നതിനെതിരെയും, സ്ഥിരം അപകട മേഖലയിൽ സുരക്ഷാ ഭിത്തി നിർമ്മിക്കാതെയും, റോഡിനു സമാന്തരമായ ഒരു ചാലുകൾക്ക് മുകളിൽ സ്ലാബിട്ട് മൂടത്തതിനെതിരെയും,പൊതുമരാമത്ത്ഭൂമിപോലുംഉപയോഗപ്പെടുത്താതെ കരാറുകാരുടെ ഇഷ്ടത്തിനനുസരിച്ച് പ്രവൃത്തി നടത്തുന്നതിനെതിരെയുമാണ് പരാതി നൽകിയത്. ഗുണനിലവാരമില്ലാത്ത സ്ലാബുകളാണ് ഓവുചാലുകൾക്ക് മുകളിൽ നിരത്തിയതെന്നും പരാതിയിൽ പറയുന്നു.

പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പൊതു പ്രവൃത്തകൻ മജീദ് താമരശേരി നൽകിയ പരാതിയിൽ അടിയന്തിര നടപടി സ്വീകരിക്കാനാണ് മന്ത്രിയുടെ നിർദ്ദേശം.

റോഡു പണിയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് ആൻറ് ആൻ്റി കറപ്ഷൻ ഡിവൈഎസ്പിപിക്കും പരാതി നൽകിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍