സെവൻസ് പ്രെസ് മണിഫുട്ബോൾ ടൂർണ്ണമെൻ്റ്;നുസ്രത്ത് പരപ്പൻ പൊയിൽ ജേതാക്കൾ.

താമരശ്ശേരി: ജിവിഎച്ച്എസ്എസ് താമരശ്ശേരിയുടെ നേതൃത്വത്തിൽ യുപിതല ഇൻറർ സ്കൂൾ സെവൻസ് പ്രൈസ് മണി ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു . മത്സരങ്ങൾ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെ ടി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ഗീതാമണി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡൻറ് അഷ്റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു  . വാർഡ് മെമ്പർ ഫസീല ഹബീബ്, എസ്.എം.സി ചെയർമാൻ മനോജ് , എസ് എം സി അംഗം ഹബീബ് റഹ്മാൻ , പിടിഎ വൈസ് പ്രസിഡൻറ് വിനോദ് , വി എച്ച് സി പ്രിൻസിപ്പൽ ഉമ്മുക്കുൽസു , ഹയർസെക്കൻഡറി സീനിയർ അസിസ്റ്റൻറ് ബിന്ദു , ഹൈസ്കൂൾ സീനിയർ അസിസ്റ്റൻറ് മുഹമ്മദ് ബഷീർ എന്നിവർ ആശംസകൾ അറിയിച്ചു . സ്കൂൾ കായികാധ്യാപകൻ ദേവദാസ് നന്ദി പ്രകാശനം നടത്തി . താമരശ്ശേരി ജിവിഎച്ച്എസ്എസ്  ഗ്രൗണ്ടിൽ പത്തോളം യുപി  സ്കൂളുകൾ മത്സരിച്ചു. ആ വേശോജ്ജ്വലമായ മത്സരത്തിൽ നുസ്രത്ത് യു പി സ്ക്കൂൾ പരപ്പൻ പൊയിൽ വിജയ കിരീടം നേടി. നസ്രത്ത് യു പി സ്കൂൾ കട്ടിപ്പാറ റണ്ണറപ്പായി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍