ചുരത്തിലെ യൂസർ ഫീ തടഞ്ഞ ദേശീയപാത വിഭാഗകത്തിൻ്റെ നടപടി പഞ്ചായത്ത് ഭരണസമിതിക്കേറ്റ തിരിച്ചടിയെന്ന് സി പി ഐ എം.
താമരശ്ശേരി ചുരത്തിലെ വ്യൂ പോയിന്റിലും മറ്റും നിർത്തുന്ന വാഹന ഉടമക ളിൽ നിന്ന് 20 രൂപ പ്രകാരം യൂസർ ഫീ വാങ്ങുന്നതിനുള്ള പുതുപ്പാടി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഏകപക്ഷീയമായ തീരുമാനം വിവാദമാകുകയും എൻ. എച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഈ നടപടി നിർത്തി വെക്കാൻ ഉത്തരവ് നൽകി യിരിക്കുകയാണ്. ചരിത്ര പ്രസിദ്ധവും ഏറെ ടൂറിസ പ്രാധാന്യമുള്ളതുമായ പശ്ചിമഘട്ട മലനിരകളിൽപ്പെടുന്ന വയനാട് ചുരം മാലിന്യ മുക്തമാക്കി സംരക്ഷിക്കുക എന്നുള്ളത് ഏവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ പുതുപ്പാടി ഗ്രാമ പഞ്ചാ യത്തിന്റെ പരിധിയിലൂടെ കടന്നു പോകുന്നു എന്നതൊഴികെ പഞ്ചായത്തിന് യാതൊരു അധികാരങ്ങളുമില്ലാത്ത കോഴിക്കോട്-കൊല്ലൽ ദേശീയ പാതയുടെ ഭാഗമായ വയനാടൻ ചുരത്തിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിരോധനം നിലനിൽക്കുന്ന സ്ഥലങ്ങളിൽ യൂസർ ഫീ ഏർപ്പെടുത്തി സഞ്ചാരികളിൽ നിന്ന് പണം പിരിക്കാനുള്ള നിയമവിരുദ്ധ നടപടിയെ ദേശീയപാത അധികൃതർ തടയുകയാണ് ഉണ്ടായത്. പണം പിരിക്കുന്നതോടു കൂടി പാർക്കിംഗ് നിയമവിധേയമെന്ന് യാത്രക്കാർ തെറ്റിദ്ധരിക്കുകയും പോലീസ് ഫൈൻ ഈടാക്കുന്ന സ്ഥിതി ഉണ്ടാകു കയും ചെയ്യും. പാർക്കിംഗ് നിരോധനം എടുത്തുകളഞ്ഞാൽ ഗതാഗത തടസ്സം കൊണ്ട് വീർപ്പ് മുട്ടുന്ന ചുരത്തിൽ അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ദേശീയപാത വിഭാഗം, ഫോറസ്റ്റ്, പോലീസ്, ടൂറിസം വകുപ്പുകൾ ഉൾപ്പെടെയുള്ളവരുടെ അനുമ തിയോടെയും സഹകരണത്തോടെയും നടപ്പിലാക്കേണ്ട പരിഷ്കാരങ്ങൾ സ്വന്തം നിലയിൽ നിയമവിരുദ്ധമായി പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചതിൽ ഉണ്ടായ തിരിച്ച ടിയെ ന്യായീകരിക്കാൻ കോഴിക്കോട് ജില്ലാ കലക്ടറും എ.ഡി.എമ്മും തങ്ങളെ അഭി നന്ദിച്ചു എന്ന തെറ്റായ പ്രസ്താവന നടത്തിയിരിക്കുകയാണ് ഭരണസമിതി. ചുരം നന്നായി കാണാൻ എം.എൽ.എ യ്ക്കും സി.പി.ഐ.എമ്മിനും ആഗ്രഹമില്ലെന്നും ചുരം സംരക്ഷിക്കാൻ മുന്നട്ടിറങ്ങിയ തങ്ങളെ എൻ.എച്ച്. ഡിപ്പാർട്ട്മെന്റിനെ ഉപ യോഗപ്പെടുത്തി എം.എൽ.എ തടസ്സപ്പെടുത്തുകയാണ് ഉണ്ടായതെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളെ ന്യായീകരിക്കാൻ ഇവർ ആരോപിക്കുന്നു. ചുരം ഉൾപ്പെടെ പുതുപ്പാടി ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന മാലിന്യം സംസ്കരിക്കുന്നതിനുള്ള പൂർണ്ണമായ ചുമതല ഗ്രാമ പഞ്ചായത്തിന് തന്നെയാണ്. മാലിന്യം നീക്കം ചെയ്യുന്നതിനും ചുരം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഹരിത കർമ്മ സേനയേയും ചുരം സംരക്ഷണ സമതി പോലുള്ള സന്നദ്ധ പ്രവർത്തകരെയും ഉപയോഗ പ്പെടുത്തി നല്ല നിലയിൽ പദ്ധതി തയ്യാറാക്കി മുന്നോട്ട് പോകുന്നതിന് ആരും എതിരല്ല. ചുരത്തിൽ അടിക്കടി ഉണ്ടാകുന്ന വാഹന തടസ്സം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചുരം മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനും യോജിച്ച പ്രവർത്തനങ്ങളും കൂടിയാലോചനകളും ആവശ്യമാണ്. എന്നാൽ തങ്ങളാണ് ചുരത്തിന്റെ സംരക്ഷകർ എന്ന് വരുത്താനായി വേണ്ടത്ര കൂടിയാലോചനകളോ വകുപ്പുതല സംയോജനമോ വികസന കാഴ്ചപ്പാടുകളോ ഇല്ലാതെ ഏകപക്ഷീയമായി പുതുപ്പാടി ഗ്രാമ പഞ്ചായത്ത് കൈക്കൊണ്ടിട്ടുള്ള നിയമവിരുദ്ധ നടപടികളെ അപ ലപിക്കുകയും ഇത് നിർത്തി വെക്കാൻ ഉത്തരവ് നൽകിയ ദേശീയപാത അധികൃതരെ അഭിനന്ദിക്കുകയും ചെയ്യുന്നതായി സി.പി.ഐ.എം പുതുപ്പാടി ലോക്കൽ കമ്മിറ്റി അറിയിച്ചു. യോഗത്തിൽ സ.ടി.എ.മൊയ്തീൻ അദ്ധ്യക്ഷനായി. സഖാക്കൾ കെ.സി. വേലായുധൻ, എം.ഇ.ജലീൽ, പി.കെ.ഷൈജൽ, പി.ആർ രാകേഷ് എന്നിവർ സംസാ രിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍