വെള്ളാട്ട് ശ്രീലക്ഷ്മീ നരസിംഹമൂർത്തീ ക്ഷേത്രം മഹോത്സവം തുടക്കമായി

ഓമശ്ശേരി : വെള്ളാട്ട് ശ്രീലക്ഷ്മീ നരസിംഹമൂർത്തീ ക്ഷേത്രം വെണ്ണക്കോട്- അമ്പലമുക്ക്ശ്രീ വെള്ളാട്ട് ക്ഷേത്ര മഹോത്സവം വിവിധ പരിപാടികളോടെ 7-2-2023 ചൊവ്വ മുതൽ 13-2-2023 തിങ്കൾ കൂടി നടത്തപെടുന്നു. ശ്രീ വെള്ളാട്ട് ക്ഷേത്ര മഹോത്സവത്തിൻ്റെ സാംസ്ക്കാരിക സമ്മേളനം ഇന്ന് NIT Director Prof പ്രസാദ് കൃഷ്ണ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ അരവിന്ദൻ തുമ്പോണ, തച്ചോലത്ത് ഗോപാലൻ, ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്റർ, പുനത്തിൽ അശോകൻ, തിരുമുമ്പിൽ പുഷ്പ ബാലൻ, പുനത്തിൽ സുലോചന ശശീധരൻ എന്നിവർ സന്നിഹിതരായിരുന്നു. വിവേകാനന്ദ വിദ്യാനികേതൻ പ്രിൻസിപൾ പ്രഭോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി, പുനത്തിൽ ശിവപ്രസാദ് നന്ദിയും പറഞ്ഞു, 
 ഉത്സവം ബ്രഹ്മശ്രീ പാതിരിശ്ശേരി മിഥുൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പൂർവ്വാധികം ഭംഗിയോടെ ഏഴ് ദിവസം ആഘോഷിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍