നായക്കുട്ടിയെ മോഷ്ടിച്ചവര്‍ ഉഡുപ്പിയില്‍ പിടിയില്‍; പ്രതികള്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍
എറണാകുളത്തെ പെറ്റ് ഷോപ്പില്‍ നിന്ന് നായക്കുട്ടിയെ മോഷ്ടിച്ചവര്‍ പിടിയില്‍. കര്‍ണാടക സ്വദേശികളായ നിഖില്‍, ശ്രേയ എന്നീ എഞ്ചിനീയറിങ് വിദ്യാര്‍ഥികളാണ് പിടിയിലായത്. ബൈക്കില്‍ കൊച്ചിയിലെത്തിയാണ് ഇവര്‍ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉഡുപ്പിയിലെ താമസ സ്ഥലത്ത് നിന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ചയാണ് ഇവരും നെട്ടൂരിലെ കടയില്‍ നിന്ന് നായക്കുട്ടിയെ കവര്‍ന്നത്. വൈറ്റിലയിലെ കടയിലെത്തിയ ഇരുവരും പരസ്പരം സംസാരിച്ചത് കന്നഡയിലായിരുന്നുവെന്ന് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചിരുന്നു. നെട്ടൂരിലെത്തി ജീവനക്കാരോട് സംസാരിച്ചത് ഹിന്ദിയിലുമായിരുന്നു. ഇതോടെയാണ് ഇതര സംസ്ഥാനക്കാരാണ് മോഷണം നടത്തിയതെന്ന നിഗമനത്തില്‍ പൊലീസെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍