കോഴി വിതരണം; പണമടച്ചവരെ മടക്കി അയച്ചതായി പരാതി
താമരശ്ശേരി: താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ഗ്രാമസഭകളിൽ നിന്നും അപേക്ഷ സ്വീകരിച്ച് മൃഗാശുപത്രി മുഖാന്തിരം 100 രൂപ വീതം ഈടാക്കി 10 കോഴികൾ വീതമാണ് വിതരണം നടത്തുന്നത്. ഇപ്രകാരം അപേക്ഷ നൽകി പണമടച്ച് ഇന്ന് ഉച്ചക്ക് 2.30 ഓടെ
മൃഗാശുപത്രിയിൽ എത്തിയ ചുങ്കം അഞ്ചാം വാർഡിൽ താമസിക്കുന്ന സുലൈഖ കാദറിനെയാണ് കോഴികൾ തീർന്നു എന്നു പറഞ്ഞ് തിരിച്ചയച്ചത്.
പണം അടച്ച ശേഷം കോഴികൾക്കായി അഞ്ചു തവണ മുഗാശുപത്രി കയറി ഇറങ്ങിയിരുന്നു, കോഴി എത്തുമ്പോൾ അറിയാക്കാമെന്ന മറുപടിയെ തുടർന്ന് ഓരോ സമയവും തിരികെ പോരുകയായിരുന്നു.എന്നാൽ ഇതുവരെയും നേരിട്ട് വിവരമൊന്നും അറിയിച്ചിരുന്നില്ല.
ഇന്ന് കോഴി വിതരണമുണ്ടെന്ന് മറ്റൊരാൾ പറഞ്ഞത് പ്രകാരമാണ് മൃഗാശുപത്രിയിൽ എത്തിയത്.ആ സമയത്താണ് മൂന്നു മാസത്തിലധികം കാത്തുരുന്നയാളിന് കോഴി വിതരണം ഉച്ചക്ക തന്നെ കഴിഞ്ഞെന്ന മറുപടി ലഭിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍