'ഡോക്ടർ ഇല്ലാതെ പ്രസവം നടത്തി, യുവതി'; താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ യുവതി
താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറുടെ അസാന്നിധ്യത്തില്‍ പ്രസവിച്ച യുവതി അമിത രക്തസ്രാവത്തെ തുടര്‍ന്ന് അവശയായതായി പരാതി. താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി ഷമീജിന്റെ ഭാര്യ ആദിരയാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്. സ്വകാര്യ ആശുപത്രിയിലെ നേഴ്സായ യുവതിക്കാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രസവ പരിചരണത്തിലെ അശ്രദ്ധ കാരണം രക്തസ്രാവമുണ്ടായത്.
രക്തസ്രാവം നിലക്കാത്തതിനെ തുടർന്ന് ഡോക്ടറെ വിളിച്ചു വരുത്തുകയായിരുന്നുവെന്ന്
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നൽകിയ പരാതിയിൽ പറയുന്നു. യുവതി അവശയായതോടെ 108 ആമ്പുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു പ്രസവ സമയത്ത് ഇല്ലാത്തതിനാൽ നേഴ്സിന് സംഭവിച്ച അബദ്ധമാണ് രക്തസ്രാവത്തിന് കാരണമെന്നും ഡോക്ടർ ഇവർ പറയുന്നു. താമരശ്ശേരി താലൂക്കാശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥ സംബന്ധിച്ച് പരാതി വ്യാപകമാകുമ്പോഴും ആശുപത്രി മാനേജിംഗ് കമ്മിറ്റിയോ സർക്കാറോ യാതൊരു ഇടപെടലും നടത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍