സമസ്ത മദ്റസ അധ്യയന വർഷത്തിന് നാളെ തുടക്കം; 10,601 മദ്റസകളിൽ പ്രവേശനോത്സവം

കോഴിക്കോട്: റമദാന്‍ അവധി കഴിഞ്ഞ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ മദ്‌റസകള്‍ ഇന്ന് തുറക്കും. 10,601 മദ്‌റസകളില്‍ വിപുലമായ പ്രവേശനോത്സവത്തോടെയാണ് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കംകുറിക്കുന്നത്. 12 ലക്ഷം കുട്ടികളാണ് കേരളത്തിനകത്തും പുറത്തുമായി മദ്‌റസയില്‍ എത്തുന്നത്.

സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ദേശീയതലത്തില്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതികള്‍ക്കുകൂടി ഈ അധ്യയന വര്‍ഷം തുടക്കംകുറിക്കുകയാണ്. ആവശ്യമായ പാഠപുസ്തകങ്ങളും പാരായണ നിയമങ്ങള്‍ അടയാളപ്പെടുത്തി പ്രത്യേകം തയാറാക്കിയ ഖുര്‍ആനും പ്രത്യേക രീതിയില്‍ തയാറാക്കിയ നോട്ട്ബുക്കുകളും കോഴിക്കോട്ടുള്ള സമസ്ത ബുക്ക് ഡിപ്പോ വഴി വിതരണം ചെയ്യുന്നുണ്ട്.

പുതിയ അധ്യയന വര്‍ഷത്തിന് സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ. മൂസക്കുട്ടി ഹസ്രത്തും ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാരും ആശംസ നേര്‍ന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍