തച്ചംപൊയിൽ ചാലക്കരയിൽ കാറുകളും സ്കൂട്ടറും കൂട്ടിയിടിച്ച് 4 പേർക്ക് പരുക്ക്.
താമരശ്ശേരി :താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയിൽ ചാലക്കര വെച്ചുണ്ടായ അപകടത്തിൽ 4 പേർക്ക് പരുക്കേറ്റു. രണ്ടു കാറുകളും സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത് കാറിൽ യാത്ര ചെയ്തിരുന്ന കക്കട്ടിൽ സ്വദേശികളായ അമ്മദ്, അഫി എന്നിവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും, സ്കൂട്ടർ യാത്ര ചെയ്ത കോഴിക്കോട് മായനാട് സ്വദേശികളായ ജിഷൺ, റൂബി എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകിട്ട് 5.30 ഓടെയായിരുന്നു
അപകടം.
താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറിൽ തെറ്റായ ദിശയിൽ വന്ന കറുപ്പ് സ്വിഫ്റ്റ് കാർ ഇടിച്ചാണ് അപകടം. വെള്ള കാറിന് പിന്നിൽ ഇടിച്ചാണ് സ്കൂട്ടർ യാത്രക്കാർക്ക് പരുക്കേറ്റത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍