നാദാപുരത്ത് വിവാഹ വീട്ടില്‍ ഗാനമേളക്കിടെ കൂട്ടത്തല്ല്; യുവാവിന് ഗുരുതര പരിക്ക്
കോഴിക്കോട് നാദാപുരത്ത് വിവാഹ വീട്ടിലെ ഗാനമേളക്കിടെ ഉണ്ടായ കൂട്ടത്തല്ലിൽ യുവാവിന് ഗുരുതര പരുക്ക്. ചിയ്യൂർ സ്വദേശി അജീഷിനാണ് പരുക്കേറ്റത്. നാദാപുരം പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.ഇക്കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു സംഭവം. നാദാപുരം ചിയ്യൂരിലെ വിവാഹ വീട്ടിൽ നടന്ന സൽക്കാരത്തിനിടെയാണ് ആക്രമണമുണ്ടായത്.
സൽക്കാരത്തിന്റെ ഭാഗമായി രാത്രി ഒരുക്കിയ ഗാനമേള നടക്കുമ്പോൾ ഒരു കൂട്ടം യുവാക്കൾ പ്രകോപനമില്ലാതെ ആക്രമാസക്തരാക്കുകകയായിരുന്നു. പിടിച്ചു മാറ്റാൻ എത്തിയ നാട്ടുകാരെയും കയ്യേറ്റം ചെയ്തു. മർദനമേറ്റ് അവശനായ അജീഷിനെ വഴിയിൽ ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു. പിന്നീട് വിവാഹ വീട്ടിലുണ്ടായിരുന്ന അജീഷിന്റെ സഹോദരൻ എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അക്രമത്തിൽ കണ്ണിനും കഴുത്തിനും സാരമായി പരുക്കേറ്റിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍