കട്ടിപ്പാറ ആദിവാസി സ്ത്രീയുടെ മരണം; കൊലപാതകം സഹോദരീ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയിൽ
താമരശ്ശേരി:കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയില്‍ നിന്നും 20 ദിവസം മുമ്പ് കാണാതായ ആദിവാസി ആദിവാസി സ്ത്രീയുടെ മരണം കൊലപാതകം.
കോളനിയിലെ രാജഗോപാലിന്റെ ഭാര്യ ലീലയുടെ മൃതദേഹമാണ് ആറ് കിലോമീറ്റര്‍ ദൂരെ അമരാട് മലയില്‍ നിന്നും അഴുകിയ നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ ലീലയുടെ സഹോദരീ ഭര്‍ത്താവ് രാജനെ താമരശ്ശേരി പൊലിസ് കസ്റ്റഡിയിലെടുത്തു.രണ്ടാഴ്ച മുമ്പ് കോളനിയില്‍ എത്തിയവര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്്തംഗം നിധീഷ് കല്ലുള്ള തോട് പൊലിസില്‍ പരാതി നല്‍കിയത്.ഇതിനെ തുടര്‍ന്ന് പൊലിസും,വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് വീടിനുസമീപത്തെ വനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ലീലയെ കണ്ടത്താനായില്ല.കോളനി നിവാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊല്‌സ് ലീലയുടെ സഹോദരീ ഭര്‍ത്താവ് രാജനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് ലീലയെ കൊപ്പെടുത്തിയതായി സൂചന ലഭിച്ചത്.രാജനെ കസ്റ്റഡിയിടെുത്ത വിവരമറിഞ്ഞതോടെ ലീലയുടെ ഭര്‍ത്താവടക്കം കൂടെയുണ്ടായിരുന്നവര്‍ പൊലിസിനോട് സംഭവം വിവരക്കുകയായിരുന്നു.രാജനെ ഭയപ്പെട്ടാണ് സംഭവം പുറത്തുപറയാതിരുന്നതെന്ന് ഇവര്‍ മൊഴി നല്‍കി.സ്ഥലം കാണിച്ചു കൊടുക്കാമെന്നതിനെ തുടര്‍ന്ന്് ഇന്ന് ചൊവ്വ രാവിലെ ആറരയോടെ പൊലിസ് സംഘം കാട്ടിലേക്ക് തിരിക്കുകയായിരുന്നു.ഉച്ചക്ക് 12 ഓടെ അമരാട് മലയില്‍ നരിമഞ്ച എന്ന സ്ഥലത്തുവെച്ചാണ് മൃതദേഹം കണ്ടെത്തിയത്.തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക മാറ്റി.
ലീലയുടെ മകന്‍ രേണുവിനെ 2019ല്‍ രാജന്‍ കൊലപ്പെടുത്തിയിരുന്നു.ലീലയുടെ മറ്റൊരു സഹോദരിയുമായി രാജനുള്ള അവിഹിത ബന്ധംചോദ്യം ചെയ്തതിലുള്ള പ്രതികാരമായാണ് റോണുവിനെ കൊപ്പെടുത്തിയത്.രോണുവിനെ കാണാതായതിനെ തുടര്‍ന്ന നടത്തിയ തിരച്ചിലിലാണ് വീടിനുസമീപം മരിച്ച നിലയില്‍ കണ്ടത്തിയത്. ഈ കേസില്‍ ജയിലിലായിരുന്ന രാജന്‍ ജാമ്യത്തിലിറങ്ങിയതാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍