കുഞ്ഞു മനസ്സു നിറയെ നിർധനരായ രോഗികളോടുള്ള അനുകമ്പ, സി എച്ച് .സെന്റർ കലക്ഷനിൽ റിൻഷ ഫാത്തിമ നൽകിയ സംഭാവന നാടിന് മാതൃകയായി

.
താമരശ്ശേരി : പോക്കറ്റ് മണിയായും മറ്റും തനിക്ക് ലഭിക്കുന്ന ചില്ലറ നാണയത്തുട്ടുകൾ മിഠായി പോലും വാങ്ങാതെ സൂക്ഷിച്ചു വെക്കുകയും, ഇങ്ങനെ സൂക്ഷിച്ചു വെക്കുന്നതന്റെ ഒരു വർഷത്തെ സമ്പാദ്യം മുഴുവൻ സി.എച്ച് സെന്റർ കലക്ഷനിലേക്ക് സംഭാവനയായി നൽകി നാടിനു തന്നെ മാതൃകയായി മാറുകയാണ് റിൻഷ ഫാത്തിമ. കോഴിക്കോട് സി.എച്ച്. സെന്റർ മുഖേന സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും പാവപ്പെട്ട രോഗികൾക്കും ലഭിച്ചു കൊണ്ടിരിക്കുന്ന സേവന പ്രവർത്തനങ്ങളെ കുറിച്ചുള്ള വാർത്തകൾ റിൻ ഷഫാതിമയുടെ മനസ്സിൽ വളരെ മുമ്പു തന്നെ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു. തനിക്കു കിട്ടുന്ന ഓരോ ചില്ലിക്കാശും ചെലവഴിക്കാതെ ഓരോ വർഷവും സി.എച്ച് സെന്റർ കലക്ഷനിലേക്ക് സംഭാവനയായി നൽകുകയാണ് റിൻ ഷഫാത്തിമയെന്ന ഈ കൊച്ചു മിടുക്കി . കഴിഞ്ഞ വർഷം 1250 രൂപയാണ് നൽകിയതെങ്കിൽ ഈ വർഷമത് 1367 രൂപയായി വർധിപ്പിച്ചിരിക്കുകയാണ്.
കോളിക്കൽ വട്ടിക്കുന്നുമ്മൽ അഷ്റഫ് - സജ്ന ദമ്പതികളുടെ മൂന്നാമത്തെ മകളാണ് റിൻ ഷ. അഞ്ചാം ക്ളാസിൽ നിന്നും ആറിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ഈ കുഞ്ഞുമോൾ .
കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോ യത്ത്, അഷ്റഫ് അച്ചു ർ , പി.പി. അബദുല്ലത്തീഫ്, ഐ.പി. മരക്കാർ, തുടങ്ങിയ ലീഗ് നേതാക്കൾ വീട്ടിൽ നേരിട്ടു ചെന്നാണ് കുഞ്ഞു മകളുടെ വലിയ സംഭാവന ഏറ്റുവാങ്ങിയത്. 
ഓരോ വർഷവും റിൻ ഷഫാത്തിമ നടത്തിക്കൊണ്ടിരിക്കുന്ന ഈ മഹത്തായ സേവനം നാടിനും നാട്ടുകാർക്കും ഒരു മാതൃകയായി മാറിയിട്ടുണ്ടെന്ന് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോ യത്ത് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍