തിരുവനന്തപുരം: പുതുതായി കെട്ടിടം നിർമിക്കുന്നവർക്ക് തിരിച്ചടിയായി പെർമിറ്റ് ഫീസിൽ സർക്കാർ ഏർപ്പെടുത്തിയ വർധനവ്. ഒറ്റയടിക്ക് 20 ഇരട്ടി വരെയാണ് ഫീസ് വർധിപ്പിച്ചത്. ഫീസ് വർധിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇത്ര വലിയ വർധനയാണെന്ന് ആരും മനസ്സിലാക്കിയില്ല.
വർധന പ്രാബല്യത്തിൽ വന്നപ്പോഴാണ് ഉദ്യോഗസ്ഥർ തന്നെ അതിന്റെ വലുപ്പമറിയുന്നത്. മുനിസിപ്പാലിറ്റി പരിധിയിൽ 1614 ചതുരശ്ര അടിയോളം വരുന്ന വീട് നിർമിക്കുന്നതിന് നേരത്തെ നൽകിയിരുന്ന 555 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 11500 രൂപ നൽകണം. പെർമിറ്റ് ഫീസിന്റെപേരിൽ നടക്കുന്ന ഈ പകൽക്കൊള്ള സാധാരണക്കാരെയും ബാധിക്കും. ഒരു എം.സ്ക്വയറിന് ഏഴുരൂപ നിരക്കിലാണ് ഇതുവരെ പെർമിറ്റ് ഫീസ് ഈടാക്കി വന്നത്. ഇപ്പോൾ ഏഴുരൂപ എന്നത് നൂറ് രൂപയാക്കി ഉയർത്തി. അപേക്ഷാഫീസായി നേരത്തേ 30 രൂപയാണ് ഈടാക്കിയിരുന്നത്. 1000 രൂപയാണ് പുതിയ അപേക്ഷാ ഫീസ്. നിർമാണ വസ്തുകൾക്കും ഇന്ധനച്ചെലവിനും പുറമെ ഉണ്ടായിട്ടുള്ള പെർമിറ്റ് ഫീസ് വർധന സാധാരണക്കാരനെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിലാക്കുക.
വർധനവ് ഇങ്ങനെ
ഗ്രാമ പഞ്ചായത്ത്
150 ചതുരശ്ര മീറ്റർ ( 1614 ചതുരശ്ര അടിയോളം ) വിസ്തൃതി വീടു നിർമിക്കുമ്പോൾ;
ലേഔട്ട് അംഗീകാരത്തിനുള്ള സൂക്ഷ്മ പരിശോധന ഫീസ്(കെട്ടിടത്തിന്റെ തരം, വർധിപ്പിക്കുന്ന നിരക്ക് ക്രമത്തിൽ)
ഗാർഹിക ആവശ്യത്തിന് : 3 രൂപ/ചതുരശ്ര മീറ്റർ
വ്യവസായം : 4 രൂപ/ചതുരശ്ര മീറ്റർ
വാണിജ്യം : 4 രൂപ/ ചതുരശ്ര മീറ്റർ
മറ്റുള്ളവ: 3 രൂപ/ചതുരശ്ര മീറ്റർ.
പെർമിറ്റ് ഫീസായിത്തന്നെ ഭീമമായ തുക വീട് നിർമിക്കുന്നവർ നൽകേണ്ടിവരും. പെർമിറ്റ് ഫീസ് കുത്തനെ ഉയർത്തിയത് ജനത്തിന് ദുരിതമായി മാറും. കെട്ടിട നിർമാണ സാമഗ്രികൾക്ക് ഓരോദിവസവും വില കൂടുകയാണ്. ഇതിനിടയിലാണ് സർക്കാരിന് ഒരു ചെലവുമില്ലാത്ത കാര്യത്തിന് ഭീമമായ ഫീസ് ചുമത്തുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍