കണ്ണഞ്ചേരിയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചു; ഡ്രൈവര്‍മാര്‍ക്ക് ഗുരുതര പരിക്ക്

ഫറോക്ക് :  കണ്ണഞ്ചേരിയില്‍ ചരക്കു ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇരു ലോറികളിലേയും ഡ്രൈവര്‍മാര്‍ക്കു ഗുരുതര പരിക്ക്. ഇന്നു പുലര്‍ച്ചെ 5.45 ഓടെയാണ് അപകടം. അമിത വേഗതയിലായിരുന്ന ഇരു ലോറികളും നേര്‍ക്കു നേര്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍